തളിപ്പറമ്പ്: ക്ഷേത്ര ഭണ്ഡാര മോഷണക്കേസിൽ പ്രതികാര നടപടിയെന്ന പേരിൽ എക്‌സിക്യൂട്ടീവ് ഓഫീസറെ സ്ഥലം മാറ്റിയ ദേവസ്വം ബോർഡ് നടപടിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ തൃച്ചംബരത്ത് പ്രതിഷേധ ധർണ നടന്നു.


ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ.പി. ഗംഗാധരൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡിന്റെ നടപടി ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ ഇംഗിതത്തിനൊത്ത് പ്രവർത്തിക്കാത്ത എക്സി: ഓഫീസറെ സ്ഥാനത്ത് നിന്ന് മാറ്റി ഭണ്ഡാര മോഷ്ടാവിനെ തിരികെ സർവ്വീസിൽ പ്രവേശിപ്പിക്കാനാണ് ദേവസ്വം അധികൃതർ ശ്രമിക്കുന്നതെങ്കിൽ ശക്തമായ ഭക്തജന പ്രക്ഷോഭത്തിന് ബി ജെ പി നേതൃത്വം നൽകുമെന്ന് എ പി ഗംഗാധരൻ പറഞ്ഞു.
ബി ജെ പി തൃച്ചംബരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണാ സമരം എ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി ദേവരാജൻ അധ്യക്ഷത വഹിച്ചു. അജികുമാർ കരിയിൽ, പ്രഭാകരൻ കടന്നപ്പള്ളി. ഷൈമ പ്രദീപൻ ,എ അശോക് കുമാർ , പി വി ഉണ്ണികൃഷ്ണൻ, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
BJP protests against Devaswom Board in Taliparambil